
കൊച്ചി: 'ഗേറ്റ് തുറന്നപ്പോൾ എല്ലാവരും കൂടി ഒരുമിച്ചു വന്നു, ചവിട്ടി കയറാൻ നോക്കി വീണു' കുസാറ്റിലെ അപകടത്തിൽ അകപ്പെട്ട ദൃക്ഷസാക്ഷി റിപ്പോർട്ടർ ടിവിയോട് വിശദീകരിക്കുന്നു.
ഗെയ്റ്റ് തുറന്നപ്പോള് എല്ലാവരും കൂട്ടത്തോടെ വന്നു. അപ്പോള് വോളിണ്ടിയേഴ്സ് ഗേറ്റ് അടച്ചു പിടിച്ചു. അപ്പോള് എല്ലാവരും മേല്ക്കുമേല് വീണു. എല്ലാവരും അടിയില്പ്പെട്ടു. എണ്പതോളം ആളുകള് ഇങ്ങനെ തിക്കിതിക്കി മേല്ക്കുമേല് വീണു. കുറേപ്പേരെ വോളിണ്ടിയേഴ്സ് വീഴാതെ പിടിച്ച് മാറ്റി. മേല്ക്കുമേല് വീണവരെ എടുത്ത് മാറ്റാന് ഏകദേശം അരമണിക്കൂര് എടുത്തു.