'മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു'; കെ സുധാകരൻ

മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു

dot image

കൊച്ചി: കുസാറ്റ് ദുരത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഹൃദയഭേദകമായ വാർത്തയാണ് കുസാറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും പുറത്തുവരുന്നത്. ഗാനമേളയ്ക്ക് ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു കുട്ടികൾ മരണപ്പെട്ടിരിക്കുന്നു. പലരുടെയും നില ഗുരുതരമായി തുടരുന്നു. മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അപ്രതീക്ഷിതമായ ഈ വേർപാട് ആർക്കും സഹിക്കുവാൻ കഴിയുന്നതല്ല. എങ്കിലും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, കെസുധാകരൻ പറഞ്ഞു. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സുധാകരൻ അറിയിച്ചു.

dot image
To advertise here,contact us
dot image