നോവലിസ്റ്റ് എൻ കെ ശശിധരൻ അന്തരിച്ചു

14 വർഷത്തോളം സിനിമ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്

dot image

കൊച്ചി: ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന എൻ കെ ശശിധരൻ(68) അന്തരിച്ചു. രൗദ്രം, മര്മ്മരങ്ങള്, കോക്കസ്, ഡര്ട്ടിഡസന്, അഗ്നിമുഖം, എക്സ്പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന് സൂര്യപുത്രന് തുടങ്ങി അനവധി നോവലുകളുടെ രചയിതാവാണ്. 14 വർഷത്തോളം സിനിമ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഓവർടേക്കിങ്ങിനിടെ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്ത് സ്ത്രീകള്

1955 നവംബര് ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില് എന് കെ സരോജിനി അമ്മയുടെയും ടി ജി നാരായണപ്പണിക്കരുടെയും മകനായാണ് ജനനം. 'രാജപരമ്പര'യാണ് സഹസംവിധായകനായ ആദ്യ ചിത്രം. 'ചുവന്ന അങ്കി', 'അഗ്നിശലഭങ്ങള്' എന്നീ ചിത്രങ്ങള്ക്ക് തിരുക്കഥയും സംഭാഷണവും ‘ചക്രവര്ത്തി’ എന്ന ചിത്രത്തിന് സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്-കോഴിക്കോട് നിലയങ്ങള് അദ്ദേഹത്തിന്റെ നാടകങ്ങള് പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കര്ഫ്യൂ എന്ന കൃതി ചലച്ചിത്രമായിരുന്നു. 2020ൽ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാന നോവൽ.

dot image
To advertise here,contact us
dot image