നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് പരിഗണിക്കും

വിധിയും ദീലീപിന്റെ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്ക്കാര് ഹൈക്കോടതിയില് അപ്പീല് നല്കിയത്.

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിന്റെയും ദിലീപിന്റെയും അന്തിമ വാദം കേള്ക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള് ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.

പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; കാലിഫോർണിയയിൽ യുവാവിന് 707 വർഷം തടവ്

തെളിവുകള് പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില് വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള് കോടതി പരിഗണിച്ചില്ല. ഹര്ജി തള്ളിയ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമാണ് സര്ക്കാരിന്റെ നിലപാട്. പ്രൊസിക്യൂഷന് ഹാജരാക്കിയ തെളിവുകള്ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധിയും ദീലീപിന്റെ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്ക്കാര് ഹൈക്കോടതിയില് അപ്പീല് നല്കിയത്.

dot image
To advertise here,contact us
dot image