ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ആരംഭിച്ചു

41 ദിവസത്തെ മണ്ഡലക്കാലത്തിൽ രണ്ട് കോടിയിലധികം ഭക്തരെയാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്

dot image

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി ഇടത്താവളം ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ സൗകര്യമുണ്ട്. ഇത്തവണത്തെ മണ്ഡലകാലം വിമാനമാർഗം വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ് പറഞ്ഞു.

41 ദിവസത്തെ മണ്ഡലകാലത്തിൽ രണ്ട് കോടിയിലധികം ഭക്തരെയാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലം ഒരു ലക്ഷത്തിൽ താഴെ ഭക്തർ വിമാനമാർഗം ശബരിമല ദർശനത്തിന് എത്തി. കൊച്ചിൻ ഇൻ്റർനാഷ്ണൽ എയർപോർട്ടും സംസ്ഥാന സർക്കാരും സഹകരിച്ചാണ് ഇടത്താവളം ഒരുക്കിയിരിക്കുന്നത്. സിയാൽ ആഭ്യന്തര ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപത്താണ് ഇടത്താവളം സ്ഥാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ശബരിമല കൗണ്ടറും വിമാനത്തവളത്തിൽ പ്രവർത്തനം ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക്കും ഇടത്താവളത്തിലുണ്ട്. ഇത്തവണ ഇടത്താവളം ഒരുക്കിയതിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അയ്യപ്പഭക്തർ വരും. വർഷങ്ങളിലും വിമാനമാർഗം എത്തുമെന്ന പ്രതീക്ഷയിലാണ് സിയാൽ.

മണ്ഡലകാലത്തിന് തുടക്കം; പുതിയ മേൽശാന്തി ശബരിമല നട തുറന്നു
dot image
To advertise here,contact us
dot image