
/topnews/kerala/2023/11/16/the-family-of-a-five-year-old-girl-who-was-killed-in-aluva-was-cheated-and-extorted-money
കൊച്ചി: ആലുവയില് ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന് ആരോപണം. മഹിളാ കോണ്ഗ്രസ് നേതാവിന്റെ ഭര്ത്താവിനെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തട്ടിപ്പ് വിവരങ്ങള് പുറത്തുവന്ന് വിവാദമായപ്പോള് 70,000 രൂപ തിരിച്ചു നല്കുകയായിരുന്നു. കുടുംബത്തിന് വാടക വീട് എടുത്ത് നല്കിയ അന്വര് സാദത്ത് എംഎല്എയെയും മഹിളാ കോണ്ഗ്രസ് നേതാവിന്റെ ഭര്ത്താവ് പറ്റിച്ചതായി ആരോപണമുണ്ട്.