എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ, ഏഴ് മാസത്തെ കുടിശിക അടക്കം അക്കൗണ്ടിൽ; റിപ്പോർട്ടർ ഇംപാക്ട്

കൈയിൽ മരുന്നിന് പോലും ഒരു രൂപയില്ലാതെ കഷ്ടപ്പെടുന്ന കാസർകോട്ടെ എന്റോസൾഫാൻ ബാധിതരുടെ ദുരിത ജീവിതം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു

dot image

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുടങ്ങിയ പെൻഷൻ കിട്ടി തുടങ്ങി. ഏഴ് മാസത്തെ കുടിശികയടക്കം അക്കൗണ്ടിൽ എത്തി. ധനസഹായവും കുടിശികയടക്കം ലഭിച്ചു. റിപ്പോർട്ടർ ടി വി വാർത്തയെ തുടർന്നാണ് ദുരിതമനുഭവിക്കുന്ന എന്റോസൾഫാൻ ബാധിതർക്ക് തുക ലഭിച്ചത്.

എൻഡോസൾഫാൻ ദുരിതം; കാലങ്ങളായി തുടരുന്ന അവഗണന, നീതി തേടി വീണ്ടും സമരത്തിന് ഒരുങ്ങി ദുരിതബാധിതര്

കൈയിൽ മരുന്നിന് പോലും ഒരു രൂപയില്ലാതെ കഷ്ടപ്പെടുന്ന കാസർകോട്ടെ എന്റോസൾഫാൻ ബാധിതരുടെ ജീവിതം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നാണ് കുടിശിക കൊടുത്തുതീർക്കാൻ തീരുമാനമായത്. എൻഡോസൾഫാൻ സെൽ ചേരുന്നതടക്കം ഉടൻ തീരുമാനമുണ്ടാകും. മാത്രമല്ല, ദുരിതബാധിതരുടെ വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി.

dot image
To advertise here,contact us
dot image