Reporter Impact: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇനി സൗജന്യ ആംബുലൻസ്; സായി ട്രസ്റ്റ് താക്കോൽ കൈമാറി

അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റി കിട്ടിയതിനെ സന്തോഷത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾ.

dot image

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഐസിയു ആംബുലൻസ് കാസർകോട് സർവീസ് തുടങ്ങി. സായി ട്രസ്റ്റിന്റെ ആംബുലൻസ് 24 മണിക്കൂറും ലഭ്യമാകും. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് അതിവേഗത്തിൽ ആംബുലൻസ് നൽകാൻ സായി ട്രസ്റ്റ് തീരുമാനിച്ചത്.

സർക്കാർ കനിവിനായി കാത്തു മടുത്ത എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് ആശ്വാസമായി 24 മണിക്കൂറും സേവന സജ്ജമായ ആംബുലൻസ് സർവീസ്. രോഗമൊന്ന് മൂർച്ഛിച്ചാൽ ചികിത്സ തേടാൻ മംഗലാപുരത്തേക്ക് പോകാൻ ഇനി സൗജന്യ ആംബുലൻസ് ലഭ്യമാകും. കാസർകോട് സംഘടിപ്പിച്ച ചടങ്ങിൽ ആംബുലൻസിന്റെ താക്കോൽ കൈമാറി.

സായ്ഗ്രാമം വീടുകൾ പണിത് നൽകി, സർക്കാർ കൈമാറിയില്ല; എൻഡോസൾഫാൻ ബാധിതരുടെ ദുരിതജീവിതം

അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റി കിട്ടിയതിനെ സന്തോഷത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾ. കഴിഞ്ഞ ദിവസം മരിച്ച 14 കാരൻ മിഥുന് വിദഗ്ധ ചികിത്സ തേടാൻ മണിപ്പാലിലേക്ക് കൊണ്ടു പോകാൻ സർക്കാർ സൗജന്യ ആംബുലൻസ് വിട്ടു നൽകിയിരുന്നില്ല.

രോഗിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ വാഹനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ അടക്കം ചെയ്യാവുന്ന തരത്തിലാണ് ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ ചെലവാക്കിയാണ് സായി ട്രസ്റ്റ് ആംബുലൻസ് നിരത്തിൽ ഇറക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിന്റെ ആംബുലൻസ് സർവീസ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.

dot image
To advertise here,contact us
dot image