
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെക്കുറിച്ചുള്ള റിപ്പോർട്ടർ വാർത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സയും മരുന്നും പെൻഷനും മുടങ്ങിയിട്ട് കാലങ്ങളായി. കേരളത്തെ ഷോക്കേസ് ചെയ്ത് തീർന്ന സ്ഥിതിക്ക് എൻഡോസൾഫാൻ സെൽ യോഗം കൂടാൻ മന്ത്രി മുഹമ്മദ് റിയാസ് തയ്യാറാകണം. യോഗം കൂടാൻ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് അതിന് തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.
എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾ പട്ടിണിയിലാണെന്ന വാർത്ത റിപ്പോർട്ടർ ടി വി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. രോഗികളെ പരിചരിക്കുന്നവർക്കുള്ള ധനസഹായവും മുടങ്ങിയിരിക്കുകയാണ്.
പള്ളിക്കര സ്വദേശിയായ 17കാരൻ അനിരുദ്ധിന്റെ ജീവിതവും റിപ്പോർട്ടർ പ്രേക്ഷകർക്കു മുന്നിലെത്തിച്ചിരുന്നു. അനിരുദ്ധ് എൻഡോസൾഫാന്റെ ഇരയാണ്. അനിരുദ്ധിന്റെ അമ്മ ഹൃദ്രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കേണ്ട അവസ്ഥയിലും ജീവിതം കരുപിടിപ്പിക്കാൻ ഓട്ടത്തിലാണ്. ഓടി തളരുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പറയുമ്പോൾ ലതികയുടെ കണ്ണ് നിറഞ്ഞൊഴുകും. 10 വർഷം മുമ്പ് വരെ ഈ കുടുംബത്തിന്റെ ആശ്രയം വിദേശത്തായിരുന്ന അച്ഛൻ കൃഷ്ണന്റെ വരുമാനമായിരുന്നു. ലതികക്ക് ഹൃദ്രോഗം കൂടി.
കേരളീയത്തിലൂടെ എന്ത് നേട്ടമുണ്ടായി? ആദിവാസികളെ പ്രദര്ശന വസ്തുവാക്കിയതിൽ നടപടി വേണം: വി ഡി സതീശൻഅപസ്മാരം വന്ന് ഇടക്കിടെ വീഴുന്ന മകനെ ഒന്ന് താങ്ങിയെടുക്കാൻ പോലും ലതികയ്ക്ക് കഴിയില്ലെന്ന സ്ഥിതി. ഇതോടെ മകനെ നോക്കാൻ കൃഷ്ണൻ നാട്ടിലെത്തി. കുടുംബത്തിന് ചെറിയ ആശ്വാസം മകന് കിട്ടിയിരുന്ന പെൻഷനായിരുന്നു. മാസങ്ങളായി അതും മുടങ്ങി. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് ഈ കുടുംബമെന്നും റിപ്പോർട്ടർ വാർത്തയിലുണ്ടായിരുന്നു. ഈ വാർത്തയോടാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരിക്കുന്നത്.