വയനാട് മാവോയിസ്റ്റ് സംഘവുമായി പൊലീസ് ഏറ്റുമുട്ടൽ; വെടിവെപ്പ്

പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില് ഏറ്റുമുട്ടിയത്

dot image

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മില് ഏറ്റുമുട്ടല്. തണ്ടര്ബോള്ട്ടും പൊലീസും വനമേഖലയില് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില് ഏറ്റുമുട്ടിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ഇതിനിടെ മാവോയിസ്റ്റ് പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്ന് പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത്. തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകീട്ട് അഞ്ച് മണിയോടെ ഇയാളെ പിടികൂടിയത്.

അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കണ്ണൂർ വനമേഖലയിലും മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image