'പിണറായി-രാജീവ്ചന്ദ്രശേഖര് വാഗ്വാദം ചക്കളത്തിപോരാട്ടം,വര്ഗീയപരാമര്ശത്തില് കേസെടുക്കണം':ആര്എസ്പി

കേസെടുത്താല് മാത്രമേ ഇത് ആവര്ത്തിക്കാതിരിക്കൂ. അല്ലാതെ വാചകം കൊണ്ട് കാര്യമില്ലെന്നും ഷിബു ബേബി ജോണ്

dot image

തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവര് നടത്തിയ പ്രതികരണം വര്ഗീയത വളര്ത്തുന്നതെന്ന് ആര്എസ്പി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്, അനില് ആന്റണി എന്നിവരുടെ പ്രതികരണങ്ങള് മതസ്പര്ദ്ധ വളര്ത്തുന്നത്. ഒരു മതവിഭാഗം തങ്ങളുടെ കൂട്ടത്തില് നിന്ന് ഒരാള് പ്രതിയാവല്ലേ എന്ന് പ്രാര്ത്ഥിച്ചിരിക്കുകയായിരുന്നുവെന്നും ആര്എസ്പി സംസ്ഥാന ജനറല് സെക്രട്ടറി ഷിബു ബേബി ജോണ് പറഞ്ഞു.

വർഗീയ വീക്ഷണത്തോടെ പരാമർശം നടത്തി, കേരളം അതിനൊപ്പം നിൽക്കില്ല; കേന്ദ്രമന്ത്രിക്കെതിരെ പിണറായി

വര്ഗീയ പരാമര്ശങ്ങളില് കേസെടുക്കണം. രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാഗ്വാദം ചക്കളത്തി പോരാട്ടം മാത്രമാണെന്നും ഷിബു ബേബി ജോണ് പറഞ്ഞു. എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്. കേസെടുത്താല് മാത്രമേ ഇത് ആവര്ത്തിക്കാതിരിക്കൂ. അല്ലാതെ വാചകം കൊണ്ട് കാര്യമില്ലെന്നും ഷിബു ബേബി ജോണ് പ്രതികരിച്ചു.

കേരളീയവുമായി ബന്ധപ്പെട്ട പിരിവിന് ഓഡിറ്റുണ്ടോ? എന്ന് ചോദിച്ച ഷിബു ബേബി ജോണ് അഴിമതിക്ക് കളമൊരുക്കുകയാണെന്നും ആരോപിച്ചു. കേരളത്തിന് അഭിമാനിക്കാന് ഇപ്പോള് എന്താണ് ഉള്ളത്. സര്ക്കാര് സംവിധാനം പൂര്ണപരാജയം. മാവേലി സ്റ്റോറുകളില് പട്ടി പെറ്റുകിടക്കുകയാണെന്നും ഷിബു ബേബി ജോണ് പറഞ്ഞു.

dot image
To advertise here,contact us
dot image