ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ; ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി

മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

dot image

ഇടുക്കി: നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി. നെടുങ്കണ്ടം പച്ചടിയിലാണ് ഇന്ന് പുലർച്ചെ ഉരുൾപൊട്ടിയത്. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കൃഷിയിടമാണ് പൂർണ്ണമായും ഒലിച്ചുപോയത്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണി നിലനിൽക്കുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image