
/topnews/kerala/2023/10/05/fishing-boat-sunk-in-munambam
കൊച്ചി: മുനമ്പത്ത് ബോട്ട് മുങ്ങി നാല് പേരെ കാണാതായി. മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.