
ആലുവ: ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കയ്യറ്റു. ആലുവ റെയിൽവേ സ്റ്റേഷനിലാണ് അപകടം. കോഴിക്കോട് ചേവായൂർ പറമ്പിൽ ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വിട്ടത്. എന്നാൽ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണമായി അറ്റുപോയി. ഉടൻ തന്നെ ആർപിഎഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിലാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക