
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകളില് വിജിലന്സ് മിന്നല് പരിശോധന നടത്തി. ഓപ്പറേഷന് മൂണ് ലൈറ്റ് എന്ന പേരിലാണ് പരിശോധന.
കുറഞ്ഞ വിലയുള്ള മദ്യം മറച്ചുവെച്ച് കൂടിയ വിലയ്ക്കുള്ള മദ്യം നല്കുന്നു, സ്റ്റോക്കുള്ള മദ്യം പ്രദര്ശിപ്പിക്കാതിരിക്കുന്നു, മദ്യ കമ്പനികളില് നിന്നും പണം കൈപ്പറ്റുന്നു, ഇതര സംസ്ഥാന തൊഴിലാളികള്ക്ക് ബില് നല്കാതെ മദ്യം വില്ക്കുന്നു. ഇവരില് നിന്ന് കൂടിയ തുക വാങ്ങുന്നു തുടങ്ങിയ പരാതികളിലാണ് അന്വേഷണം. തിരുവനന്തപുരം ജില്ലയിലെ 11 ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തുന്നത്.
ആകെ 78 ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. വിജിലന്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക