
ഡൽഹി: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല് കേസില് എതിര് സത്യവാങ്മൂലം നല്കാന് സംസ്ഥാന സര്ക്കാര് സാവകാശം തേടി. ആവശ്യം അംഗീകരിച്ച സുപ്രീം കോടതി ആറാഴ്ച സമയം നല്കി. ഗൗരവതരമായ കേസാണിതെന്ന് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. അപ്പീല് നവംബര് ഏഴിന് സുപ്രീം കോടതി പരിഗണിക്കാന് മാറ്റി. കേസില് പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ തുടരും. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ആന്റണി രാജുവിനെതിരായ പുനരന്വേഷണം സുപ്രീം കോടതി നേരത്തെ തടഞ്ഞത്.
കേസില് 33 വര്ഷത്തിന് ശേഷം പുനരന്വേഷണം നടത്തുന്നതിനെ എതിര്ത്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ടിലധികം നിയമനടപടികളുമായി സഹകരിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് മനോവിഷമം ഉണ്ടാക്കുന്നു. അതിനാല് നടപടികള് അവസാനിപ്പിക്കണം എന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. 1990 ഏപ്രിലില് ആന്റണി രാജു അഭിഭാഷകനായിരിക്കെ വിദേശിയായ പ്രതിയെ രക്ഷപെടുത്താന് തൊണ്ടിമുതല് മാറ്റിയെന്നാണ് കേസ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക