അയിത്തം അവകാശമാണെന്ന വാദം സമ്മതിക്കില്ല; ആദ്യമായി അമ്പലത്തില് പോകുന്നയാളല്ല താനെന്നും മന്ത്രി

ഇല്ലാതാക്കിയത് തിരിച്ചുകൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അതിന് അനുവദിക്കില്ലെന്നും മന്ത്രി

dot image

തിരുവനന്തപുരം: അയിത്തം അവകാശമാണെന്ന് പറഞ്ഞാല് സമ്മതിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ക്ഷേത്രചടങ്ങിനിടെ ജാതി വിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇല്ലാതാക്കിയത് തിരിച്ചുകൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അതിന് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യമായി അമ്പലങ്ങളില് പോകുന്ന ആളല്ല താന്. നിരവധി അമ്പലങ്ങളില് പോകുന്ന ആളാണ്. അമ്പലത്തിന് അകത്ത് വെച്ചല്ല ഈ സംഭവം നടക്കുന്നത്. പൊതുജനങ്ങള്ക്കിടയില് വെച്ചാണ്. ആനുകൂല്യങ്ങള് ലഭിച്ചാല് മാത്രം ഡിസ്ക്രിമിനേഷന് അവസാനിക്കുന്നില്ല. രാജ്യത്ത് ദളിത് വേട്ട വര്ധിക്കുകയാണ്. ചോദ്യം ചെയ്തില്ലെങ്കില് അത് കേരളത്തിലേക്കും നീളുമെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.

ക്ഷേത്രചടങ്ങില് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന മന്ത്രിയുടെ വിമര്ശനം തെറ്റിദ്ധാരണ മൂലമാണെന്നാണ് അഖില കേരള തന്ത്രി സമാജം ഇന്ന് വിശദീകരിച്ചത്. ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പര്ശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസം ഇല്ല. മേല് ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താന് എത്തിയത്. അദ്ദേഹത്തിന്റെ പ്രവൃത്തി അയിത്താചാരത്തിന്റെ ഭാഗമായല്ലെന്നും അഖില കേരള തന്ത്രി സമാജം പറഞ്ഞിരുന്നു.

മന്ത്രിയായിട്ടു പോലും ജാതിയുടെ പേരില് മാറ്റിനിര്ത്തപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് കെ രാധാകൃഷ്ണന് വെളിപ്പെടുത്തിയത്. ദേവസ്വം മന്ത്രിയായ താന് നേരിട്ട ജാതീയ വിവേചനത്തെക്കുറിച്ച് ഭാരതീയ വേലന് സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാധാകൃഷ്ണന് പറഞ്ഞത്. ഒരു ക്ഷേത്രത്തിലെ ചടങ്ങില് നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവം. അതേ വേദിയില് തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയില്ല. 'ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോള് വിളക്ക് എനിക്കു നല്കാനാണെന്നാണു കരുതിയത്. എന്നാല് അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യില് തരാതെ നിലത്തുവച്ചു. ഞാന് നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. പോയി പണിനോക്കാനാണു പറഞ്ഞത്.' മന്ത്രി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image