കൊച്ചി സ്വദേശി ഗോവയിൽ കൊല്ലപ്പെട്ട സംഭവം; പ്രതികളുമായി അന്വേഷണ സംഘം ഗോവയിലേക്ക്

ലഹരി മരുന്ന് ഇടപാടിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

dot image

കൊച്ചി: എറണാകുളം തേവര സ്വദേശി ഗോവയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. പ്രതികളായ അനിൽ ചാക്കോ, സ്റ്റെഫിൻ, വിഷ്ണു എന്നിവരെ കൊലപാതകം നടന്ന ഗോവയിലെ അഞ്ചുനയിലെത്തിച്ച് തെളിവെടുക്കുന്നതിന്റെ ഭാഗമായാണ് സംഘം പോകുന്നത്.

കഴിഞ്ഞ ദിവസം പ്രതികളെ പന്ത്രണ്ട് ദിവസത്തേക്ക് പൊലീസ് കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ പ്രതികളിൽ ചിലർക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനാൽ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൊല ചെയ്യപ്പെട്ട ജെഫ് ജോണിന്റെ ബന്ധുക്കളും അന്വേഷണസംഘത്തിനൊപ്പമുണ്ടാകും. 2021ലാണ് കൊച്ചി തേവര സ്വദേശി ജെഫ് ജോണിനെ ഗോവയിൽ വച്ച് കാണാതാകുന്നതും തുടർന്ന് കൊല്ലപ്പെടുന്നതും.

വടക്കൻ ഗോവയിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്ത് വച്ചാണ് ജെഫ് ജോണിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. ലഹരി മരുന്ന് ഇടപാടിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image