പാർട്ടിയോട് ഇടഞ്ഞ് തോമസ് കെ തോമസ്; എന്സിപി ആലപ്പുഴ ജില്ലാ നേതൃയോഗത്തില് പങ്കെടുക്കില്ല

'ആരും അറിയിച്ചില്ല. അതുകൊണ്ട് പങ്കെടുക്കുന്നില്ല'

dot image

ആലപ്പുഴ: മന്ത്രി സ്ഥാനത്തിൽ പാർട്ടിയോട് ഇടഞ്ഞ് തോമസ് കെ തോമസ് എംഎൽഎ. ഇന്ന് നടക്കുന്ന എന്സിപി ആലപ്പുഴ ജില്ലാ നേതൃയോഗത്തില് പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരും അറിയിച്ചില്ല. അതുകൊണ്ട് പങ്കെടുക്കുന്നില്ല. തന്നെ മാനിക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

പാര്ട്ടിവേദിയില് സംസാരിക്കാന് അവസരമില്ല. ഒരു ഫ്ലെക്സിൽ പോലും തന്റെ ഫോട്ടോ വയ്ക്കുന്നില്ല. യോഗങ്ങള്ക്ക് ക്ഷണിക്കുന്നുമില്ല. സംസ്ഥാന അധ്യക്ഷന് വന്ന കാലം മുതല് തനിക്കെതിരാണ്. കുട്ടനാട്ടില് പാര്ട്ടി തകര്ക്കണമെന്ന് അദ്ദേഹം റിവഞ്ചെടുത്തിരിക്കുകയാണ്. അധ്യക്ഷന് ഉള്പ്പടെയുള്ളവര് പാര്ട്ടില് തനിക്ക് പാരയാണ്.തോമസ് ചാണ്ടിയുണ്ടാക്കിയ പാര്ട്ടിയാണ് എന്സിപി. ഇടയ്ക്ക് കയറി വന്നവര്ക്ക് ഉദ്ദേശങ്ങള് ഉണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു.

മന്ത്രിയാകുമെന്ന് പൂര്ണ വിശ്വാസമുള്ളതായും അദ്ദേഹം അറിയിച്ചു. അത് ദേശീയ അധ്യക്ഷന് ശരത് പവാര് നല്കിയ വാക്കാണ്. ശരത് പവാര് വാക്ക് പറഞ്ഞാല് വാക്കാണ്. താനും ശശീന്ദ്രനും ഒരുമിച്ചിരിക്കെയാണ് അദ്ദേഹം വാക്ക് തന്നത്. അന്ന് ഇതിനോട് ശശീന്ദ്രനും യോജിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെന്ന് ശശീന്ദ്രൻ തന്റെ മുന്നില് വച്ചു പറയില്ല. പ്രഫൂല്പട്ടേല് നേരിട്ടും ഇക്കാര്യം അറിയച്ചിട്ടുണ്ട്. രാഷ്ട്രീയത്തില് വാക്കിന് വിലയില്ലെങ്കില് നിലനില്പ് ഇല്ലാതെയാകും.തനിക്ക് പക്വത ഇല്ലെന്നു പറയുന്ന ശശീന്ദ്രന്, ജീവിതത്തില് പക്വത ഉണ്ടോ എന്ന് സ്വയം ചിന്തിക്കണമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image