
നാഗർകോവിൽ: പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ കന്യാകുമാരിയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ചാണ്ടി ഉമ്മൻ ഞായറാഴ്ച വൈകുന്നേരത്തോടെ കന്യാകുമാരിയിലെത്തിയത്. കന്യാകുമാരി വിവേകാനന്ദപ്പാറ സന്ദർശിച്ച അദ്ദേഹം വൈകുന്നേരം ദേവീക്ഷേത്രത്തിലും ശുചീന്ദ്രത്തും ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മൻ നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന് നിയമസഭയിലേക്കെത്തുന്നതെന്ന സവിശേഷതയുമുണ്ട്.
പുതുപ്പള്ളിയെ 53 വര്ഷം നിയമസഭയില് പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം.