
/topnews/kerala/2023/09/05/police-registered-case-on-the-complaint-of-jaicks-wife
കോട്ടയം: സൈബര് ആക്രമണത്തിനെതിരെ പുതുപ്പള്ളി മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു നല്കിയ പരാതിയില് മണര്കാട് പൊലീസ് കേസെടുത്തു. സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവര്ത്തികള്ക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്.