ഷെയ്ൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി നിർമ്മാതാക്കൾ

ശ്രീനാഥ് ഭാസിക്കൊപ്പം സഹകരിക്കാൻ താൽപര്യമില്ലെന്നറിയിച്ച രണ്ട് നിർമ്മാതാക്കൾക്ക്, മുൻപ് നൽകിയ അഡ്വാൻസ് തിരികെ നൽകാനും നടൻ തയ്യാറായിട്ടുണ്ട്

dot image

കൊച്ചി : നടന്മാരായ ഷെയ്ൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി നിർമ്മാതാക്കളുടെ സംഘടന. സിനിമ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിലും നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിന്റെ പേരിലുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇരുവരെയും നേരത്തെ വിലക്കിയത്.

നിയന്ത്രിക്കാനാകാത്ത മോശം പെരുമാറ്റം തന്നെയാണ് നടൻ ശ്രീനാഥ് ഭാസിയുടെ വിലക്കിനും കാരണമെന്ന് നിർമ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തിക്കൊണ്ട് കത്ത് നൽകിയിരുന്നു. കൂടാതെ നടനൊപ്പം സഹകരിക്കാൻ താൽപര്യമില്ലെന്നറിയിച്ച രണ്ട് നിർമ്മാതാക്കൾക്ക്, മുൻപ് നൽകിയ അഡ്വാൻസ് തിരികെ നൽകാനും നടൻ തയ്യാറായിട്ടുണ്ട്. ഇനി മാന്യമല്ലാത്ത പ്രവൃർത്തി സെറ്റിലാവർത്തിക്കില്ല എന്നതടക്കമുള്ള കാര്യങ്ങൾ നടൻ നിർമ്മാതാക്കൾക്കയച്ച കത്തിൽ പറയുന്നു. ഒപ്പം ഷെയ്ൻ നിഗമിന്റെ വിലക്ക് കൂടി നീക്കാൻ സംഘടന തയ്യാറാവുകയായിരുന്നു.

dot image
To advertise here,contact us
dot image