
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന. എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതൽ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വിൽപ്പനയുടെ കണക്കാണിത്. 41കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം 31.8.22 മുതൽ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വർഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വിൽപ്പന 700.6 കോടിയായിരുന്നു. ഈ വർഷം 30.8.23 വരെ 770 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഉത്രാടം വിൽപ്പന കടകളിൽ നിന്ന് 116.19 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 112.07 കോടിയായിരുന്നു.