'ജാതി, മത, വര്ണ വ്യത്യാസങ്ങള് മറന്ന് ഒറ്റക്കെട്ടായി നില്ക്കണം'; ഓണാശംസകളുമായി പ്രതിപക്ഷ നേതാവ്

പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് വി ഡി സതീശന്

dot image

തിരുവനന്തപുരം: ഓണാശംസകള് നേര്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള് നല്കുന്നത്. അത്തരത്തില് എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.

'സമൂഹത്തില് വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില് നിന്നും ലാഭമുണ്ടാക്കുന്നവര് തക്കം പാര്ത്തിരിക്കുന്ന ഈ കെട്ടകാലത്ത് ജാതി, മത, വര്ണ വ്യത്യാസങ്ങള് മറന്ന് നമുക്ക് ഒറ്റക്കെട്ടായി ഒന്നിച്ച് നില്ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. എല്ലാ മലയാളികള്ക്കും സമൃദ്ധവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു', വി ഡി സതീശന് സന്ദേശത്തില് പറയുന്നു.

മാനുഷിക മുല്യങ്ങള് എല്ലാം മനസില് ആവര്ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വികസനത്തിന്റെയും ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരള സങ്കല്പ്പത്തിനായി കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്ക്കാര് ഒപ്പമുണ്ടെന്നും ആവര്ത്തിച്ചു.

'സര്ക്കാര് ഒപ്പമുണ്ട്'; ഓണാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്

dot image
To advertise here,contact us
dot image