വയനാട് വാഹനാപകടം: പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് നിര്ദേശം നല്കി ആരോഗ്യമന്ത്രി

എല്ലാ ആരോഗ്യ പ്രവര്ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്ദേശം നല്കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില് പങ്കുചേരുകയും ആദരാഞ്ജലികള് അര്പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

dot image

മാനന്തവാടി: വയനാട് തലപ്പുഴ കണ്ണോത്തുമലയില് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് വകുപ്പ് മേധാവികള്ക്ക് നിര്ദേശം നല്കി. എല്ലാ ആരോഗ്യ പ്രവര്ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്ദേശം നല്കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില് പങ്കുചേരുകയും ആദരാഞ്ജലികള് അര്പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

അപകടത്തില് ഒമ്പത് പേര് മരിച്ചു. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. തോട്ടം തൊഴിലാളികള് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്.

വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. 12 യാത്രക്കാരായിരുന്നു ജീപ്പില് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. ചികിത്സയില് കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. 25 മീറ്റര് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

dot image
To advertise here,contact us
dot image