
കോഴിക്കോട്: കോടഞ്ചേരി മാങ്കയത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി കളത്തിപ്പറമ്പിൽ മാത്യുവാണ് മരിച്ചത്. കൂടരഞ്ഞി-കൂമ്പാറ റോഡിൽ തടികയറ്റിവന്ന പിക്കപ്പ് റോഡരികിൽ നിൽക്കുകയായിരുന്ന വഴിയാത്രക്കാരന്റെയും സ്കൂട്ടറിൽ യാത്രക്കാരന്റെയും ദേഹത്തേക്ക് മറിയുകയായിരുന്നു.