
മലപ്പുറം: താനൂര് കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റജി എം കുന്നിപ്പറമ്പന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്. കേരള പൊലീസിലും സിബിഐയിലുമടക്കം പ്രവര്ത്തി പരിചയമുള്ള റെജി എം കുന്നിപ്പറമ്പന് കോട്ടയം കറുകച്ചാല് സ്വദേശിയാണ്.
മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്ത റെജി ചര്ച്ചയായ പല കേസുകളുടെ അന്വേഷണ സംഘത്തിലും പങ്കാളിയായിരുന്നു. താനൂര് കസ്റ്റഡി മരണ കേസില് കൊലപാതക കുറ്റം ചുമത്തിയതടക്കം നിര്ണായക നീക്കങ്ങള് നടത്തിയത് റെജിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ്. അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് സര്ക്കാര് പ്രഖ്യാപിച്ചങ്കിലും നടപടി ക്രമങ്ങള് പൂര്ത്തിയാകാത്തതിനാല് ക്രൈം ബ്രാഞ്ച് അന്വേഷണമാണ് ഇപ്പോഴും തുടരുന്നത്.