ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇ ഡി കേസുകളില് സ്റ്റേ

ലഹരിക്കടത്ത് കേസില് പ്രതിയല്ലാത്തതിനാല് പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല് കേസ് ബിനീഷിനെതിരെ നിലനില്ക്കില്ലെന്ന് കര്ണാടക ഹൈക്കോടതി നിരീക്ഷിച്ചു.

dot image

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല് കേസില് ബിനീഷ് കോടിയേരിക്ക് ആശ്വാസം. ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനില്ക്കില്ലെന്ന് നിരീക്ഷിച്ച കര്ണാടക ഹൈക്കോടതി, വിചാരണക്കോടതിയുടെ നടപടികള് സ്റ്റേ ചെയ്തു. കര്ണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്.

ലഹരിക്കടത്ത് കേസില് പ്രതിയല്ലാത്തതിനാല് പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല് കേസ് ബിനീഷിനെതിരെ നിലനില്ക്കില്ലെന്ന് കര്ണാടക ഹൈക്കോടതി നിരീക്ഷിച്ചു. കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില് ഹാജരാകേണ്ടതില്ല.

നേരത്തെ കേസില് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്കിയ വിടുതല് ഹര്ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്ന്നാണ് ബിനീഷ് ഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര് 29നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

ഒരു വര്ഷത്തിന് ശേഷമാണ് കര്ശന ഉപാധികളോടെ ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. കേസില് അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image