'മന്ത്രി ആകാനുള്ള ശ്രമം, ആരോപണങ്ങള്ക്ക് തെളിവില്ല'; തോമസ് കെ തോമസിന് മറുപടി നല്കി റെജി ചെറിയാന്

ഒറ്റതിരിഞ്ഞു വിഭാഗീയ പ്രവര്ത്തനം നടത്തുന്ന തോമസ് കെ തോമസിന് മന്ത്രി ആകാന് വേണ്ടി ഉള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പരാതി.

dot image

ആലപ്പുഴ: തോമസ് കെ തോമസ് എംഎല്എയെ തള്ളി എന്സിപി സംസ്ഥാന സമിതി അംഗം റെജി ചെറിയാന്. തോമസ് കെ തോമസിന്റേത് മന്ത്രി ആകാനുള്ള ശ്രമമാണെന്നും പറഞ്ഞ കാര്യങ്ങള് സത്യവിരുദ്ധമാണെന്നും റെജി ചെറിയാന് പറഞ്ഞു. ആലപ്പുഴയിലെ എന്സിപി പ്രവര്ത്തകര് സംസ്ഥാന കമ്മിറ്റിയ്ക്ക് ഒപ്പമാണ്. ഒറ്റതിരിഞ്ഞു വിഭാഗീയ പ്രവര്ത്തനം നടത്തുന്ന തോമസ് കെ തോമസിന് മന്ത്രി ആകാന് വേണ്ടി ഉള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പരാതി.

ആരോപണത്തിന് ഒരു തെളിവുമില്ല. പൊലീസ് അന്വേഷിച്ചു തെളിവ് കണ്ടുപിടിക്കണം. അത് തന്റെ കൂടി ആവശ്യമാണ്, റെജി ചെറിയാന് പറഞ്ഞു. തനിക്ക് ഉണ്ടായ മാന നഷ്ടത്തിന് നിയമപരമായ നടപടി സ്വീകരിക്കുമെന്നും റെജി ചെറിയാന് പറഞ്ഞു. ഡ്രൈവര്ക്ക് പണം കൊടുത്ത് കൊലപെടുത്താന് ശ്രമിച്ചു എന്നാണ് റെജി ചെറിയാനെതിരായ തോമസ് കെ തോമസ് എംഎല്എ യുടെ ആരോപണം. ഇതുസംബന്ധിച്ച് എംഎല്എ ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ട്.

തനിക്കെതിരെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും തോമസ് കെ തോമസ് പുറത്ത് വിട്ടു. സംസ്ഥാന സമിതി അംഗം അരുണ് ഫിലിപ്പ്, എം എല് എയുടെ അടുത്ത ആളായ സജീവന് അയച്ചതാണ് ശബ്ദസന്ദേശം. അടുത്ത തിരഞ്ഞെടുപ്പിന് തന്റെ നേതാവാകും മത്സരിക്കുക എന്നാണ് സന്ദേശത്തിലുള്ളത്. എംഎല്എയെ കെട്ടുകെട്ടിക്കും എന്നും ശബ്ദസന്ദേശത്തില് വ്യക്തമാണ്.

പി സി ചോക്കോക്കെതിരെയും തോമസ് കെ തോമസ് ഗുരുതര ആരോപണങ്ങള് ഉന്നയിച്ചിരുന്നു. തന്നെ കൊലപെടുത്താന് ശ്രമിക്കുന്നത് പി സി ചാക്കോയും ശിങ്കിടികളുമാണെന്ന് തോമസ് കെ തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും പരാതി നല്കണം എന്ന് ആവശ്യപ്പെട്ടുവെന്നും തോമസ് കെ തോമസ് വെളിപ്പെടുത്തി. ശരത് പവാറിനും പരാതി നല്കും.

പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തുന്നവരെ പി സി ചാക്കോ സംരക്ഷിക്കുന്നു. ചാക്കോ എന്സിപിയെ കയ്യടക്കാന് ശ്രമിക്കുന്നു. ആലപ്പുഴയില് പാര്ട്ടിയെ അട്ടിമറിച്ചത് പിസി ചാക്കോയാണെന്ന് കുറ്റപ്പെടുത്തിയ തോമസ് കെ തോമസ് ആലപ്പുഴ എല്ഡിഎഫില് നിന്ന് പോലും എന്സിപിയെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചു. രണ്ട് വര്ഷം വീതം മന്ത്രിസ്ഥാനം പങ്ക് വയ്ക്കും എന്നായിരുന്നു പാര്ട്ടി തീരുമാനമെന്നും തോമസ് കെ തോമസ് വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image