രാഹുലിനെ പുറത്ത് നിർത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രീംകോടതി ഇല്ലാതാക്കി; കെ മുരളീധരൻ

ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണമെന്നും മുരളീധരൻ

dot image

കോഴിക്കോട്: രാഹുൽ ഗാന്ധി സഭയിൽ എത്തുന്നത് ആശ്വാസകരമെന്ന് കെ മുരളീധരൻ എം പി. രാഹുലിനെ പുറത്ത് നിർത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രീംകോടതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസദസിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണരുത്. മോദിയുടെ പാർട്ടികൾക്ക് സംഗീതം പകരുന്ന ചിലരുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ശാസ്ത്രത്തെ സംരക്ഷിക്കാൻ ചില ദൈവങ്ങൾ വേണ്ടെന്നു പറഞ്ഞാൽ അത് കേന്ദ്ര സർക്കാരിൻ്റെ കാർബൺ പതിപ്പ് എന്ന് പറയേണ്ടി വരുമെന്ന് മുരളീധരൻ പ്രതികരിച്ചു.

വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശാസ്ത്രത്തെ രക്ഷിക്കാനായി ദൈവങ്ങളെ മോശക്കാരാക്കുന്നത് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

dot image
To advertise here,contact us
dot image