വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്, ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ തടയും; വി ഡി സതീശന്

ഭരണകൂടങ്ങള്ക്ക് വിശ്വാസങ്ങളില് എവിടെ വരെ ഇടപെടാമെന്നതിന് പരിധിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.

dot image

കോഴിക്കോട്: ഭരണകൂടങ്ങള്ക്ക് വിശ്വാസങ്ങളില് എവിടെ വരെ ഇടപെടാമെന്നതിന് പരിധിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഏക സിവില് കോഡിനെതിരെ കോണ്ഗ്രസ് സംഘടിപ്പിച്ച ജനസദസ്സില് സംസാരിക്കുകയായിരുന്നു വി ഡി സതീശന്.

വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാനും ആചാരക്രമങ്ങളെ നിലനിര്ത്താനും മതങ്ങള്ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ടെന്നുംഎന്നാല് ചിലര് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്. ദയവ് ചെയ്ത് ഇത്തരം വിവാദങ്ങള് അവസാനിപ്പിക്കണം.

ജനങ്ങളെ ഭിന്നിപ്പിക്കാന് ഉള്ള ശ്രമങ്ങളെ കോണ്ഗ്രസ് തടയും. വര്ഗീയവാദികളുടെ വോട്ട് ആവശ്യമില്ല. വര്ഗീയവാദത്തെ കുഴിച്ചു മൂടുക എന്നതാണ് ലക്ഷ്യം, വി ഡി സതീശന് വ്യക്തമാക്കി. രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്ക്കുന്നുണ്ടെന്നും അത് ജനങ്ങളെ ബാധിക്കുമെന്നും സതീശന് കൂട്ടിച്ചേര്ത്തു.

കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിലാണ് ബഹുസ്വരതാ സംഗമം നടക്കുന്നത്. വി ഡി സതീശനാണ് ജനസദസ്സ് ഉദ്ഘാടനം ചെയ്തത്. കെ മുരളീധരന് അധ്യക്ഷത വഹിച്ചു.

dot image
To advertise here,contact us
dot image