റിപ്പോർട്ടർ ടിവി ഇംപാക്ട്; സാമൂഹികവിരുദ്ധരുടെ ശല്യം തടയാൻ കോഴിക്കോട് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ്

സാമുഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കി

dot image

കോഴിക്കോട്: ബ്ലാക്ക് സ്പോട്ടുകളിൽ റിപ്പോർട്ടർ ടിവിയുടെ ഇടപെടൽ ഫലം കാണുന്നു. കോഴിക്കോട് ബീച്ചിൽ വെളിച്ചമില്ലാത്ത ഇടത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. സാമുഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കി. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളാണ് എംഎൽഎ അനുവദിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ലൈറ്റുകൾ ഇനിയും അനുവദിക്കും.

സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എംഎൽഎ പറഞ്ഞു. ആലുവ സംഭവം ആവർത്തിക്കരുതെന്നും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ബ്ലാക് സ്പോട്ടുകൾ കണ്ടെത്താൻ റിപ്പോർട്ടർ ടിവി നടത്തുന്ന ഇടപെടലുകളെ എംഎൽഎ അഭിനന്ദിച്ചു. ഒറ്റപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നുവെന്ന പരാതിയും വ്യാപകമാണ്. കോഴിക്കോട് വി കെ കൃഷ്ണ മേനോൻ സ്മൃതിവനത്തെ ദുരുപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.

ബ്ലാക്ക് സ്പോട്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസും പരിശോധന കർശനമാക്കി. കൂടുതൽ കേന്ദ്രങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് സിറ്റി ഡിസിപി കെ ഇ ബൈജു പറഞ്ഞു. നഗര മധ്യത്തിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടർ ടി വി പുറത്ത് കൊണ്ടുവന്നിരുന്നു.

dot image
To advertise here,contact us
dot image