
ചെന്നൈ: കന്യാകുമാരിയില് ട്രക്കുകള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് സ്റ്റേ ചെയ്തത്. കേരളത്തിലെ ട്രക്ക് ഉടമകള് നല്കിയ ഹര്ജിയിലാണ് ഉത്തരവ്.
കേരളത്തിലേക്ക് പാറക്കല്ലും മണലും കൊണ്ടുവരുന്ന ട്രക്കുകള്ക്കാണ് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നത്. നിയന്ത്രണം വിഴിഞ്ഞം തുറമുഖ നിര്മ്മാണത്തിന് തടസ്സമായിരുന്നു. ഇക്കാര്യം റിപ്പോര്ട്ടര് ടിവി റിപ്പോര്ട്ട് ചെയ്തിരുന്നു. 16 ടയറുള്ള ട്രക്കുകള് കന്യാകുമാരിയിലൂടെ കേരളത്തിലേക്ക് കടക്കരുത് എന്നായിരുന്നു ഉത്തരവ്. തമിഴ്നാട് ഗതാഗത കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.