'സത്യം അറിയാതെ പ്രതികരിക്കരുത്, മന്ത്രിയുടെ ക്ലീൻ ചിറ്റ് രഞ്ജിത്തിനെ രക്ഷിക്കാൻ '; വിനയൻ

'അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും പിൻവലിക്കാൻ രഞ്ജിത്ത് സമ്മർദ്ദം ചെലുത്തിയിരുന്നു'

dot image

സത്യം അറിയാതെ പ്രതികരിക്കരുതെന്ന് മന്ത്രി സജി ചെറിയാനോട് സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ വിനയൻ നടത്തിയ ആരോപണങ്ങളെ മന്ത്രി തള്ളിയിരുന്നു. ഇതിനു മറുപടിയായാണ് വിനയന്റെ പ്രതികരണം. രഞ്ജിത്ത് ചെയർമാനായിരിക്കെ ഇനി ചലച്ചിത്ര അക്കാദമിയുടെ അംഗീകാരങ്ങൾ വേണ്ടെന്നും വിനയൻ പറഞ്ഞു.

വിനയൻ പറഞ്ഞത്

മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് കൊടുത്ത് രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും പിൻവലിക്കാൻ രഞ്ജിത്ത് സമ്മർദ്ദം ചെലുത്തിയിരുന്നു. ജൂറി അംഗമായ നേമം പുഷ്പരാജ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പരാതി അറിയിച്ചിരുന്നതാണ്. മന്ത്രിയുടെ പി എസ് മനു സി പുളിക്കൻ പരാതി പരിഹരിക്കാമെന്നും ഉറപ്പു നൽകിയിരുന്നു.

ഇക്കാര്യം നിഷേധിക്കാൻ സജി ചെറിയാന് സാധിക്കുമോ? മന്ത്രി സത്യം അറിയാതെ പ്രതികരിക്കരുത്. രഞ്ജിത്ത് ചെയർമാൻ ആയിരിക്കെ ഇനി ചലച്ചിത്ര അക്കാദമിയുടെ അംഗീകാരങ്ങൾ സ്വീകരിക്കില്ല. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ഇന്ന് പരാതി നൽകും. മുഖ്യമന്ത്രിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു, വിനയൻ പ്രതികരിച്ചു.

dot image
To advertise here,contact us
dot image