കോഴിക്കോട് നാലു വയസ്സുകാരന് ജപ്പാന്ജ്വരം

നിലവില് കുട്ടി മെഡിക്കല് കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില് ചികിത്സയില് കഴിയുകയാണ്.

dot image

കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന് സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം മുന്പാണ് കുട്ടിയെ ഗവ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചത്.

നിലവില് കുട്ടി മെഡിക്കല് കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില് ചികിത്സയില് കഴിയുകയാണ്. മെഡിക്കല് കോളേജ് മൈക്രോബയോളജി വിഭാഗത്തില് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര് പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image