
തൃശൂര്: തൃശൂര് റെയില്വേസ്റ്റേഷനില് നിന്നും പട്ടാപ്പകല് പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി. ചൈല്ഡ് ലൈന് പ്രവര്ത്തകരെ ആക്രമിച്ചാണ് പെണ്കുട്ടിയെ കടത്തിയത്. പെണ്കുട്ടിക്കൊപ്പം വന്ന യുവാവാണ് തട്ടിക്കൊണ്ടുപോയത്.
യുവാവ് ബിയര് കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ചൈല്ഡ് ലൈന് അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തീസ്ഗഡില് നിന്ന് ഒന്നിച്ചു വന്നവരാണ് പെണ്കുട്ടിയും യുവാവും. പിന്നീട് കാര്യങ്ങള് ചോദിച്ചറിയാന് ചൈല്ഡ് ലൈന് അംഗങ്ങള് പെണ്കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു. റെയില്വേ സ്റ്റേഷനിലെ ചൈല്ഡ് ലൈന് ഓഫിസിലായിരുന്നു പെണ്കുട്ടി. ആര്പിഎഫ് അന്വേഷണം ആരംഭിച്ചു.