
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര് പയ്യാവൂര് സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് ഡെങ്കിപ്പനിയെ തുടര്ന്ന് മരിച്ചത്. കടുത്ത പനിയെ തുടര്ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്ട്ടം നടപടികള്ക്കായി പരിയാരം മെഡിക്കല് കോളേജിലേക്ക് മാറ്റി.