റിപ്പോര്ട്ടര് ലൈവാത്തോണ് ഇംപാക്റ്റ്; തറയില് കിടന്ന രോഗികളെ മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലെ സ്ഥല പരിമിതിയുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ലൈവാത്തോണില് ഉയര്ത്തികൊണ്ടുവന്ന പ്രശ്നങ്ങള്ക്ക് പരിഹാരം

dot image

കോഴിക്കോട്: മെഡിക്കല് കോളജ് ആശുപത്രിയിലെ സ്ഥല പരിമിതിയുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ലൈവാത്തോണില് ഉയര്ത്തികൊണ്ടുവന്ന പ്രശ്നങ്ങള്ക്ക് പരിഹാരം. പ്രശ്നങ്ങള് ഉടന് പരിഹരിക്കുമെന്ന് മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയന് ഉറപ്പ് നല്കി.

നിലത്ത് കിടക്കുന്ന രോഗികളെ പഴയ കാഷ്വാലിറ്റി ബ്ലോക്കിലേക്കും pmssy ബ്ലോക്കിലേക്കും ഉടന് മാറ്റും. ഈയാഴ്ച തന്നെ നിലത്ത് കിടക്കുന്ന മുഴുവന് രോഗികള്ക്കും സൗകര്യമൊരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

നിലവില് മുന്നൂറ് രോഗികളെ ഉള്ക്കൊള്ളാവുന്ന മെഡിസിന് വാര്ഡില് ആയിരത്തിലേറെ രോഗികളാണ് ചികിത്സയിലുള്ളത്. രോഗികള് നിലത്ത് കിടക്കുന്ന ദൃശ്യങ്ങള് ലൈവാത്തോണിലൂടെ കഴിഞ്ഞ ദിവസം റിപ്പോര്ട്ടര് പുറത്ത് വിട്ടിരുന്നു.

dot image
To advertise here,contact us
dot image