ഹമാസ് സൈനിക നേതാവിനെ ലക്ഷ്യമിട്ട് ഇസ്രയേല് ആക്രമണം; 71 പേര് കൊല്ലപ്പെട്ടു

289 പേര്ക്ക് പരിക്കേറ്റു

dot image

ഗാസ സിറ്റി: ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രയേല് ഗാസയില് കൂട്ടക്കുരുതി നടത്തിയതായി ഹമാസ്. ഹമാസിന്റെ മുതിര്ന്ന സൈനിക കമാന്ഡര് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് അക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാല്, എന്നാല്, ഈ അവകാശവാദം തെറ്റാണെന്നും സാധാരണക്കാര്ക്കുനേരെയാണ് ഇസ്രായേല് ആക്രമണം നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.

വ്യോമാക്രമണത്തില് 71 പേര് കൊല്ലപ്പെട്ടു. 289 പേര്ക്ക് പരിക്കേറ്റു. ഇവരില് പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ വെടിനിര്ത്തലുമായി ബന്ധപ്പെട്ട് ദോഹയിലും കയ്റോയിലും ചര്ച്ചകള് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. ഖാന് യൂനിസിനു സമീപം അല്-മവാസി മേഖലയിലാണ് ആക്രമണമുണ്ടായത്. ഇസ്രയേല് സേന സുരക്ഷിതമേഖലയായി അംഗീകരിച്ചിട്ടുള്ള ഇടമാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ പലസ്തീന്കാര് ഇവിടെ അഭയം പ്രാപിച്ചിരുന്നു. എന്നാല്, ആക്രമണം നടത്തിയ സ്ഥലത്ത് ഹമാസ് പ്രവര്ത്തകര് മാത്രമാണുണ്ടായിരുന്നതെന്നും സാധാരണക്കാര് ഉണ്ടായിരുന്നില്ലെന്നുമാണ് ഇസ്രയേല് സേനയുടെ വിശദീകരണം.

ജോയിയെ കണ്ടെത്താന് റോബോട്ടുകളെ ഇറക്കി പരിശോധന

അതേസമയം ആക്രമണത്തില് മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടോ എന്നതില് വ്യക്തതയില്ല. ഒക്ടോബര് ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരരില് ഒരാളാണ് ദൈഫെന്നാണ് ഇസ്രയേല് പറയുന്നത്. ഇതുവരെ ഏഴ് തവണ ദൈഫിനെ വധിക്കാന് ഇസ്രയേല് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

dot image
To advertise here,contact us
dot image