ഓരോന്നിനും അര മീറ്ററോളം നീളം; വിമാനത്താവളത്തിൽ പെട്ടിയിൽ നിന്ന് വീണത് നിരവധി ഈലുകൾ

വിമാനത്താവളത്തിൽ വെച്ച് ലഗേജ് ഇറക്കുന്നതിനിടെ പെട്ടികളിൽ ഒന്ന് അബദ്ധവശാൽ പൊട്ടിയപ്പോഴായിരുന്നു റൺവേയിലേക്ക് ഇത് വീണത്

dot image

ടൊറന്റോ: വിമാനത്താവളത്തിൽ വെച്ച് ലഗേജ് ഇറക്കുന്നതിനിടെ പെട്ടിയിൽ നിന്ന് ചാടിയത് അര ഡസനോളം ഈലുകൾ. കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചു നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വിമാനത്താവളത്തിൽ വെച്ച് ലഗേജ് ഇറക്കുന്നതിനിടെ പെട്ടികളിൽ ഒന്ന് അബദ്ധവശാൽ പൊട്ടിയപ്പോഴായിരുന്നു റൺവേയിലേക്ക് ഈലുകൾ വീണത്.

വിമാനത്താവള ജീവനക്കാരിൽ ഒരാളാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ടൊറന്റോയിൽ നിന്ന് വാൻകൂവറിലേക്ക് വന്ന എയർ കാനഡയുടെ കാർഗോ വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പെട്ടികളിലൊന്നിൽ നിന്ന് അര മീറ്ററോളം നീളമുള്ള ഈലുകൾ ചാടിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവമെന്ന് കാർഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈലുകളെയെല്ലാം തിരിച്ചെടുത്ത് കൃത്യമായി പാക്ക് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

കാർഗോ അയച്ച ഉപഭോക്താവുമായി ബന്ധപ്പെട്ടുവെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും എയർപോർട്ട് അധികൃതരും വ്യക്തമാക്കി. പാമ്പുകളോട് സാദൃശ്യം തോന്നുന്ന ഈ മത്സ്യങ്ങൾ ആഴമില്ലാത്ത കടലുകളിലാണ് കാണപ്പെടുന്നത്. ഇരപിടിച്ച് ഭക്ഷണം തേടുന്ന ഇവ മാംസഭുക്കുകളാണ്. ചെറുമത്സ്യങ്ങളും മറ്റ് ചെറിയ കടൽ ജീവികളുമാണ് പ്രധാന ഭക്ഷണം.

തെറ്റായ സിഗ്നല്, യാത്രാവിമാനങ്ങള് നേര്ക്കുനേര്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ
dot image
To advertise here,contact us
dot image