
വാഷിങ്ങ്ടണ്: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്ഥികളുടെ ആദ്യ സംവാദത്തിന് സവിശേഷതകളേറെയായിരുന്നു. പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ ഡമോക്രാറ്റ് പാര്ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും, മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന് പാര്ട്ടി നേതാവ് ഡൊണാള്ഡ് ട്രംപുമായിരുന്നു സംവാദത്തിലേര്പ്പെട്ടത്. ജോര്ജിയയിലെ അറ്റ്ലാന്റയിലാണ് ആദ്യ സംവാദം നടന്നത്. നവംബര് അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദമാണ് അന്തരാഷ്ട്ര മാധ്യമമായ സിഎന്എന്നിന്റെ ആതിഥേയത്വത്തില് നടന്നത്.
90 മിനിറ്റ് ദൈര്ഘ്യമുള്ള സംവാദത്തില് പ്രേക്ഷകരില്ല എന്നതാണ് പ്രധാന സവിശേഷത. കൂടാതെ കര്ശനമായ സംസാര സമയ പരിധി ഏര്പ്പെടുത്തുകയും സംസാരത്തിനായി ഇരുവര്ക്കും കുറിപ്പുകള് നിരോധിക്കുകയും ചെയ്തിരുന്നു. സിഎന്എനിന്റെ ജേക്ക് ടാപ്പറും ഡാന ബാഷും സംവാദം നിയന്ത്രിച്ചു. തത്സമയ പ്രേക്ഷകരില്ലാതെ സിഎന്എനിന്റെ അറ്റ്ലാന്റ സ്റ്റുഡിയോയിലാണ് സംവാദം നടന്നത്. ഓരോരുത്തരുടെയും സംസാരിക്കാനുള്ള അവസരത്തിലൊഴികെ അവരുടെ മൈക്രോഫോണ് നിശബ്ദമാക്കിയിരുന്നു.
സംവാദ സമയത്ത് പ്രചാരണ പ്രവര്ത്തകര്ക്ക് സ്ഥാനാര്ത്ഥികളുമായി സംവദിക്കാന് കഴിയില്ല. പരസ്പരമുള്ള ചോദ്യങ്ങള്ക്ക് ഉത്തരം നല്കാന് രണ്ട് മിനിറ്റ് സമയം നല്കും. അവരുടെ സമയം എപ്പോള് അവസാനിക്കുമെന്ന് സൂചിപ്പിക്കുന്ന ചുവന്ന ലൈറ്റുകള് മിന്നും. സിഎന്എന് സംവാദത്തിൽ പരാമർശിക്കപ്പെട്ട പ്രത്യേക വിഷയങ്ങള് വെളിപ്പെടുത്തിയിട്ടില്ല. അതിര്ത്തി സുരക്ഷ, കുടിയേറ്റം, ഗര്ഭച്ഛിദ്രാവകാശം, ട്രംപിന്റെ കുറ്റകരമായ ശിക്ഷ, ഹണ്ടര് ബൈഡന്റെ നിയമപരമായ പ്രശ്നങ്ങള്, സമ്പദ്വ്യവസ്ഥ, സ്ഥാനാര്ത്ഥികളുടെ പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകള് തുടങ്ങിയ വിഷയങ്ങള് ആദ്യ സംവാദത്തില് ചര്ച്ച ചെയ്യപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ബൈഡനും ട്രംപും തമ്മിലുള്ള അടുത്ത സംവാദം സെപ്റ്റംബര് പത്തിന് നടക്കും. എബിസി ന്യൂസ് ആണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്.
'പിടിക്കപ്പെടണമെന്ന് അയാള് കണക്കുകൂട്ടിയിരുന്നു';കളിയിക്കാവിള കൊലക്കേസ്,'അജ്ഞാതനെ' തിരഞ്ഞ് പൊലീസ്