ബന്ദികളെ കണ്ടെത്താന് ഗാസയില് ഇസ്രയേല് ചാരന്മാരെ ഇറക്കിയതായി റിപ്പോര്ട്ട്

രക്ഷാപ്രവര്ത്തനത്തിലൂടെ നാല് ബന്ദികളെ ഇസ്രയേല് സൈന്യം മോചിപ്പിച്ചു

dot image

ജറുസലേം: ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന് ഗാസയില് ഇസ്രയേല് ചാരന്മാരെ അയച്ചതായി റിപ്പോര്ട്ട്. നുസൈറാത്തില് ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം രക്ഷാപ്രവര്ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കിയതായും റിപ്പോര്ട്ടുണ്ട്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല് ബന്ദികളെ പാര്പ്പിച്ചത്. തുടര്ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ഇസ്രായേല് വനിതകളെ രക്ഷപ്പെടുത്തിയതായും റിപ്പോര്ട്ടുണ്ട്. വേഷം മാറി ഇസ്രായേല് കമാൻ്റോസ് ക്യാമ്പില് നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.

നോഹ അഗര്മണി (26), അല്മോഗ് മെയര് ജാന് (22), ആന്ദ്രേ കോസ്ലോവ് (27), ഷ്ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചതായാണ് റിപ്പോര്ട്ട്. ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല് ഇന്റലിജന്സ് യുഎസ് സഹായത്തോടെ ഡിജിറ്റല് ഡാറ്റ, ഡ്രോണ് ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല് കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു.

രഹസ്യ വാഹനങ്ങളില് വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല് സൈനികര് ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള് വിവരണം. അര്ഗമണിയെ രക്ഷിച്ചതിനുശേഷം മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ സംഘര്ഷം ഉടലെടുത്തു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോര്ട്ട് പ്രകാരം, രക്ഷാപ്രവര്ത്തനത്തനിടെയുണ്ടായ സംഘര്ഷത്തില് സാധാരണക്കാരടക്കം 270ലധികം പലസ്തീനികള്കൊല്ലപ്പെട്ടു.

പന്തീരാങ്കാവ് കേസ്: പരാതിക്കാരി കാഠ്മണ്ഡുവില്; മാതാപിതാക്കളെ കാണേണ്ട, വീഡിയോ സ്വന്തം ഇഷ്ടപ്രകാരം
dot image
To advertise here,contact us
dot image