'ആള് ഐസ് ഓണ് വൈഷ്ണോ ദേവി അറ്റാക്ക്'; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാക് പേസര് ഹസന് അലി

ഓരോ മനുഷ്യ ജീവനും പ്രധാനമാണെന്നും തീവ്രവാദം വളരെ ഗുരുതരമായ വിഷയമാണെന്നും ഹസന് അലി

dot image

ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയില് തീര്ഥാടകര് സഞ്ചരിച്ച ബസിനു നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം ഹസന് അലി. സോഷ്യല് മീഡിയ അക്കൗണ്ടുകളിലൂടെയാണ് പാക് താരം ഒമ്പത് തീര്ഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്. 'ആള് ഐസ് ഓണ് വൈഷ്ണോ ദേവി അറ്റാക്ക്' എന്നെഴുതിയ ചിത്രം പങ്കുവെച്ചായിരുന്നു എക്സിലെ കുറിപ്പ്. ഏത് മതത്തിന് എതിരെ ആയാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹസൻ അലിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

'ഏത് മതത്തിന് എതിരായാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. അതിനാലാണ് ഞാന് ഈ സ്റ്റോറി പങ്കുവെയ്ക്കുന്നത്. സമാധാനത്തെ പിന്തുണയ്ക്കാന് എനിക്ക് കഴിയും വിധം ഞാന് ശ്രമിക്കും. ഗാസയിലെ ആക്രമണത്തെ ഞാന് അപലപിച്ചിരുന്നു. അതുപോലെ നിരപരാധികളായവര് അക്രമിക്കപ്പെടുന്ന എല്ലായിടത്തും ഞാന് അത് തുടരുക തന്നെ ചെയ്യും. കാരണം ഓരോ മനുഷ്യ ജീവനും പ്രധാനമാണ്. ജീവന് നഷ്ടപ്പെട്ടവര്ക്ക് സ്വര്ഗത്തില് നല്ല പദവി ലഭിക്കാന് അല്ലാഹു അനുഗ്രഹിക്കട്ടെ', ഹസന് എക്സില് കുറിച്ചു. അലിയുടെ ഭാര്യ സമിയ ഇന്ത്യക്കാരിയാണ്.

റിയാസി ജില്ലയില് പാസഞ്ചര് ബസിനു നേരെയുണ്ടായ ആക്രമണത്തില് ഉള്പ്പെട്ട ഭീകരന്റെ രേഖാചിത്രം ജമ്മു കശ്മീര് പൊലീസ് ചൊവ്വാഴ്ച പുറത്തുവിട്ടു. ഇയാളെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദൃക്സാക്ഷികള് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരന്റെ രേഖാചിത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു, വിവരങ്ങള് നല്കാന് ആളുകളോട് അഭ്യര്ത്ഥിച്ചു. ജൂണ് 9നാണ് തീര്ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തില് നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര് വെടിയുതിര്ത്തത്. തുടര്ന്ന് നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില് ഒമ്പത് തീര്ഥാടകര് മരിക്കുകയും 32 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image