ഇന്തോനേഷ്യന് യുവതിയെ കാണാതായി,3 ദിവസത്തെ തെരച്ചിലിനൊടുവില് കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്

45 വയസ്സുള്ള സ്ത്രിയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്

dot image

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില് കണ്ടെത്തി. 45 വയസ്സുള്ള സ്ത്രീയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്. ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ഫരീദയാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണതായത്. തുടർന്ന് തെരച്ചില് നടക്കുന്നതിനിടെയാണ് വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് പരിശോധിച്ചതോടെയാണ് ഫരീദയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷങ്ങളില് സമാനമായി നിരവധി കേസുകള് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം, തെക്കുകിഴക്കൻ സുലവേസിയിലെ ടിനാംഗേയ ജില്ലയിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. 2018-ൽ തെക്കുകിഴക്കൻ സുലവേസിയിലെ മുന പട്ടണത്തിൽ 54 കാരിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില് കണ്ടെത്തിയിരുന്നു.

'തിരഞ്ഞെടുപ്പില് കൂടെ നിന്നു'; എം പി വിന്സന്റിനെതിരെ നടപടി പാടില്ലെന്ന് കെ മുരളീധരന്
dot image
To advertise here,contact us
dot image