49 സ്ത്രീകളെ കൊലപ്പെടുത്തി, പന്നികൾക്ക് തീറ്റയായി കൊടുത്തു; സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

ക്യുബെക്കിലെ ജയിലില് തടവില് കഴിയുന്നതിനിടെയാണ് പിക്ടണെ മറ്റൊരു തടവുകാരന് ആക്രമിച്ചത്

dot image

ഒട്ടാവ: അമ്പതിനടുത്ത് സ്ത്രീകളെ കൊലപ്പെടുത്തിയ കാനഡയിലെ കുപ്രസിദ്ധ സീരിയല് കില്ലര് റോബര്ട്ട് പിക്ടണ്(74) ജയിലിലെ ആക്രമണത്തില് കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില് തടവില് കഴിയുന്നതിനിടെയാണ് പിക്ടണെ മറ്റൊരു തടവുകാരന് ആക്രമിച്ചത്. തുടര്ന്ന് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു മരണം. മേയ് 19-നാണ് റോബര്ട്ട് പിക്ടണ് ജയിലില് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് സഹതടവുകാരനായ 51-കാരനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വക്താവ് അറിയിച്ചു.

ലോകമാകെ കുപ്രസിദ്ധി നേടിയ കൊടും ക്രിമിനലായിരുന്നു റോബര്ട്ട് പിക്ടണ്. 90-കളുടെ അവസാനം മുതല് നിരവധി സ്ത്രീകളെയാണ് ഇയാള് കൊലപ്പെടുത്തിയത്. പന്നി ഫാം നടത്തിയിരുന്ന പിക്ടണ് കാനഡയിലെ വാന്ക്യുവറിലുള്ള ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിച്ച് തെരുവുകളില് കഴിയുന്ന സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. തുടര്ന്ന് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങള് പന്നികള്ക്ക് തീറ്റയായി നല്കുന്നതായിരുന്നു ഇയാളുടെ രീതി.

വാന്ക്യുവറിലെ വിവിധയിടങ്ങളില് നിന്ന് കാണാതായ ഡസന്കണക്കിന് സ്ത്രീകള്ക്കായി നടത്തിയ അന്വേഷണത്തിലാണ് പിക്ടണിന്റെ കൊടും ക്രൂരത പുറംലോകമറിഞ്ഞത്. തുടര്ന്ന് പൊലീസ് നടത്തിയ പരിശോധനയില് ഇയാളുടെ പന്നിഫാമില്നിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള് കണ്ടെടുത്തു. 2007-ല് പ്രതിയെ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. 26 സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് പ്രതിക്കെതിരേ കുറ്റംചുമത്തിയിരുന്നത്. ഇതിനിടെ താന് 49 സ്ത്രീകളെ കൊലപ്പെടുത്തിയതായി പിക്ടണ് പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇവരുടെ മൃതദേഹം പന്നികള്ക്ക് നല്കിയതായും പ്രതി പറഞ്ഞിരുന്നു.

അവസാന ഘട്ട വോട്ടെടുപ്പ് പൂർണ്ണമാവാൻ മണിക്കൂറുകൾ; ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു
dot image
To advertise here,contact us
dot image