അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന; വിന്യസിച്ചത് അത്യാധുനിക ജെ-20 സ്റ്റെൽത്ത് ഫൈറ്റർ

സ്റ്റെൽത്ത് ഫൈറ്ററുകൾ ഉപയോഗിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം രാജ്യമാണ് ചൈന

dot image

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്ക് അരികിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന. അത്യാധുനിക ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. ടിബറ്റിലെ ചൈനയുടെ പ്രധാന വ്യോമതാവളമായ ഷിഗാറ്റ്സെയിലാണ് വിമാന വിന്യാസം. സിക്കിം അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണിത്.12,408 അടി ഉയരത്തിലാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. സമീപത്ത് ഒരു എയർബോൺ എർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്. മെയ് 27 ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് വിമാന വിന്യാസം പതിഞ്ഞത്.

എന്നാൽ സംഭവത്തെ കുറിച്ച് ഇന്ത്യൻ വ്യോമ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല ചൈന ജെ-20 ടിബറ്റിൽ വിന്യസിക്കുന്നത്. 2020 നും 2023 നും ഇടയിൽ ചൈനയിലെ ഹോട്ടാൻ പ്രിഫെക്ചറിലെ സിൻജിയാങ്ങിൽ ജെറ്റ് വിമാനങ്ങൾ ചൈന വിന്യസിച്ചിരുന്നു. എന്നാലും പ്രദേശത്ത് ഇത് വരെയും വിന്യസിച്ചതിൽ ഏറ്റവും വലിയ ജെ-20 വിന്യാസമാണ് ഇത്തവണത്തേത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൈറ്റി ഡ്രാഗൺ എന്നറിയപ്പെടുന്ന ജെ-20 എന്ന ഇരട്ട എഞ്ചിൻ സ്റ്റെൽത്ത് ഫൈറ്റർ 2017 ലാണ് ചൈന അവതരിപ്പിക്കുന്നത്. നിരീക്ഷിക്കാൻ പ്രയാസമുള്ള 250 സ്റ്റെൽത്ത് ഫൈറ്ററുകളെ ചൈന ഇതിനകം തന്നെ ഇന്ത്യൻ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം സ്റ്റെൽത്ത് ഫൈറ്ററുകൾ ഉപയോഗിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം രാജ്യമാണ് ചൈന.

ജമ്മു കശ്മീരില് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വന്ദുരന്തം; 21 യാത്രക്കാര്ക്ക് ദാരുണാന്ത്യം
dot image
To advertise here,contact us
dot image