
സ്വീഡൻ: സംഗീത പരിപാടിക്കിടെ പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റിൻ്റെ വസ്ത്രം അഴിഞ്ഞ് വീണു. സ്റ്റോക്ക്ഹോമില് നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഭവം.
വിഖ്യാത ഫാഷന് ഡിസൈനറായ റോബര്ട്ടോ കവല്ലി ഡിസൈന് ചെയ്ത നീല നിറത്തിലുള്ള റാപ് ഫ്രോക്കായിരുന്നു സ്വിഫ്റ്റ് ധരിച്ചിരുന്നത്. എന്നാൽ സംഭവത്തെ വളരെ സമാധാനപരമായിട്ടാണ് സ്വിഫ്റ്റ് നേരിട്ടത്. പിയാനോയുടെ മുന്നിലിരുന്ന് പാട്ട് പാടവെ സ്വിഫ്റ്റിന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞുവീഴുകയായിരുന്നു.
Taylor’s wardrobe malfunction last night #TaylorSwift #StockholmTStheErasTour
— Taylor Swift Edits (@TSwiftEdits_13) May 20, 2024
pic.twitter.com/tMrw1ATXU0
പെട്ടെന്നുതന്നെ സ്വിഫ്റ്റിന്റെ സംഘത്തിലെ ഒരാള് ഓടിയെത്തി വസ്ത്രം ശരിയാക്കാന് ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കാണികളില് ഒരാള് പകര്ത്തിയ ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില് സോഷ്യല് മീഡിയയില് വൈറലായി.