അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ

ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിച്ചു എന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

dot image

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് അമേരിക്കൻ മലയാളികളുടെ സംഘടന ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ. ഈ മാസം ഒന്നാം തീയതിയായിരുന്നു ഇരുവരും നേരിൽ കണ്ടത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിച്ചു എന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു.

അമേരിക്കയിലുളള ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമം, വളർച്ച എന്നിവയെക്കുറിച്ച് വളരെ ആകാംക്ഷയോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് സംസാരിച്ചതെന്നും ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ചും അമേരിക്കൻ മലയാളികളുടെ സംഘടനാ കൂട്ടായ്മയെ കുറിച്ചും വിശദമായി സംസാരിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഫൊക്കാന പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം അന്തർദ്ദേശീയ തലത്തിൽ ഫൊക്കാനയെ വളർത്തുന്നതിൻ്റെ ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളി സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ ബാബു സ്റ്റീഫന് കഴിഞ്ഞിട്ടുണ്ട്. ഒരു ആഗോള മലയാളി സംഘടനാ നേതൃത്വമായി ഫൊക്കാനയെ മാറ്റിയെടുക്കുവാനും,ലോകനേതാക്കളുമായി കൂടിക്കാഴ്ച അവരുമായി നടത്തുവാനും മലയാളി സമൂഹത്തെക്കുറിച്ച് സംസാരിക്കുവാനും ഡോ ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

dot image
To advertise here,contact us
dot image