
റിയാദ്: സൗദി അറേബ്യയിൽ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. പത്ത് വർഷം മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയിൽ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച മോഡലുകൾ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.
ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബെയും സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയിൽ പങ്കെടുത്തിരുന്നു. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ച് സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തിയത്.
'അവസാന വീഡിയോ'; ദുഃഖം പങ്കുവെച്ച് വൺ മില്യൻ ഫോളോവേഴ്സുള്ള പാകിസ്താനിലെ കുട്ടി വ്ലോഗർ