'ഇറാനുമായി വ്യാപാരബന്ധത്തിൽ എർപ്പെട്ടാൽ......';ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധം ഇപ്പോഴുമുണ്ടെന്നും അത് തുടരാനാണ് തീരുമാനമെന്നും അമേരിക്ക വ്യക്തമാക്കി.

dot image

ന്യൂയോർക്: ഇറാനിലെ ചബഹാര് തുറമുഖം നടത്തിപ്പിനുള്ള കരാറില് ഒപ്പിട്ട ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധം ഇപ്പോഴുമുണ്ടെന്നും അത് തുടരാനാണ് തീരുമാനമെന്നും അമേരിക്ക വ്യക്തമാക്കി. ആരെങ്കിലും ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്നും അമേരിക്കന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത പട്ടേല് മുന്നറിയിപ്പ് നൽകി. തുറമുഖ കരാർ സംബന്ധിച്ചും തങ്ങളുടെ വിദേശനയത്തെ സംബന്ധിച്ചും പ്രതികരിക്കേണ്ടത് ഇന്ത്യയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വേദാന്ത പട്ടേൽ അറിയിച്ചു.

ഇന്നലെയാണ് ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാർ ഒപ്പിട്ടത്. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളും ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹർസാദ് ബസർപാഷും ചടങ്ങില് പങ്കെടുത്തു. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സ്ഥലത്താണ് ചബഹാർ തുറമുഖം. മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാര കവാടമായി ചബഹാർ മാറുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image